യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി; ദുരൂഹത

തൃശ്ശൂർ: യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് സ്വദേശിനി സുല്‍ഫത്ത്(38) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അടുക്കള ഭാഗത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
തൃപ്രയാറില്‍ തയ്യല്‍ക്കട നടത്തിവരികയായിരുന്നു സുല്‍ഫത്ത്. ഇടയ്ക്ക് വീട്ടില്‍ ഇരുന്ന് വസ്ത്രങ്ങള്‍ തയ്ച്ച ശേഷം കടയില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സുല്‍ഫത്ത് തയ്ച്ച വസ്ത്രങ്ങള്‍ കടയില്‍ കൊണ്ടുപോയി കൊടുക്കാന്‍ പോയതായിരുന്നു ഭര്‍ത്താവും ഒപ്പം മകളും. ഇതിനിടെ തയ്ച്ച വസ്ത്രങ്ങള്‍ വാങ്ങാന്‍ അയല്‍ക്കാരി സുല്‍ഫത്തിന്റെ വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവും നാട്ടുകാരും എത്തി പരിശോധിച്ചപ്പോഴാണ് സുല്‍ഫത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മക്കൾ നൗഫല, നഹ്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page