സേവാഭാരതിക്കു ഡ്രീം ഫ്ലവർ സെൻ്റർ ആംബുലൻസ് സമ്മാനിച്ചു

കാസർകോട് : ദേശീയ സേവാഭാരതി കാസർകോട് നഗര യൂണിറ്റിനു ഡ്രീം ഫ്ലവർ എ.വി.എഫ് സെൻ്റർ പുതിയ ആംബുലൻസ് സംഭാവന ചെയ്തു. ജനാർദ്ദന ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡ്രീം ഫ്ലവർ ഏ.വി.എഫ് സെൻറർ ഡോക്ടര്‍ ജയലക്ഷ്മി സൂരജിൻ്റെ പിതാവ് ഡോ. വി.എം വിജയൻ്റെ സ്മരണാർഥമായി മാതാവ് മണിബെൻ വിജയന്‍ സേവാഭാരതി ജില്ലാ പ്രസിഡന്‍റ് ദിനേശ് എം.ടിക്ക് ആംബുലൻസ് കൈമാറി.ഡോ. കെ.പി സൂരജ്, ഡോ ജയലക്ഷ്മി സൂരജ് എന്നിവർ സന്നിഹിതരായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പവിത്രന്‍ കുദ്രെപ്പാടി, ജില്ലാ സമ്പർക്ക പ്രമുഖ് സുനിൽ കുദ്രെപ്പാടി, വാർഡ് മെന്പര്‍ രാമകൃഷ്ണ ഹൊള്ള, ദിവ്യ, എൻ.സതീഷ്, രവി കേസരി, ബാലകൃഷ്ണ, അജേശ്, ഉമേശ്, അജയ്, ദയാനന്ദ ഭട്ട്, സന്തോഷ്, വിനിൽ, സൌമ്യ, ആശുപത്രി പി ആർ ഒ ശ്രീചന്ദ്, സേവാഭാരതി ടൌൺ കമ്മിറ്റി പ്രസിഡന്‍റ് സുജിത്ത് കുമാർ, ജില്ലാ ട്രഷറര്‍ ശ്രീജ, ശ്രീകാന്ത് പങ്കെടുത്തു. സെക്രട്ടറി സന്ദേശ് കേളുകുന്നു സ്വാഗതവും ആർ. എസ്. എസ്. കാസർകോട് ഖണ്ഡ് സേവാ പ്രമുഖ് ജയ് കുമാർ നന്ദിയും പറഞ്ഞു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page