മകന് ജോലിക്ക് പോകാന്‍ കഴിയാത്ത വിഷമം; വയോധിക കടലില്‍ ചാടി മരിച്ചു

കാസര്‍കോട്: മകന് ജോലിക്ക് പോകാന്‍ കഴിയാത്ത വിഷമത്തില്‍ വയോധിക കടലില്‍ ചാടി ജീവനൊടുക്കി. നീലേശ്വരം, തൈക്കടപ്പുറം, പുതിയ വീട്ടിലെ കരുണന്റെ ഭാര്യ പി വി ജാനകി (82) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചര മണിക്കും ഇടയിലുള്ള ഏതോ സമയത്ത് വയോധിക കടലില്‍ ചാടുകയായിരുന്നുവെന്നു സംശയിക്കുന്നു. മരക്കാപ്പ് കടപ്പുറത്താണ് മൃതദേഹം കാണപ്പെട്ടത്. തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് കേസെടുത്തു.
മകന്‍: പി വി പ്രകാശന്‍. മരുമകള്‍: കെ വി സൗമിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page