പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വൈശാഖ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. അച്ഛന്‍ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്ണവ് ഉണര്‍ന്ന് നോക്കിയപ്പോള്‍ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരീക്ഷ എഴുതാനായി വൈശാഖ് ബുധനാഴ്ച സ്‌കൂളില്‍ പോയിരുന്നു. ഇന്നു പരീക്ഷയില്ല. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.
പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് വൈശാഖിന്റെ പിതാവ് കമലാക്ഷന്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page