വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാനം സ്വദേശി മരിച്ചു

നീലേശ്വരം: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാനം സ്വദേശി മരിച്ചു. പരപ്പ ബാനത്തെ എകെ ഉപേന്ദ്രന്‍(50)ആണ് മരിച്ചത്. ഡിസംബര്‍ 10 ന് വൈകുന്നേരം പാലായി റേഷന്‍ കടക്ക് സമീപം വെച്ചായിരുന്നു അപകടം. കാറും ഉപേന്ദ്രന്‍ ഓടിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പരേതരായ അടുക്കത്തില്‍ കണ്ണന്‍ തട്ടവളപ്പില്‍ ഉണ്ടച്ചി എന്നവരുടെ മകനാണ്. ഭാര്യ രാധ അരയി. ഏക മകള്‍ ദീക്ഷ(ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി, ബാനം സ്‌കൂള്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, ശ്യാമള, കൃഷ്ണന്‍, പരേതരായ സുന്ദരന്‍, രമണി. സംസ്‌കാരം ബാനത്തെ തറവാട്ട് വീട്ടുവളപ്പില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page