മടക്കരയില്‍ എല്‍ ഡി എഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ അക്രമം, നരഹത്യാശ്രമം; പൊലീസ് ലാത്തിവീശി, 60 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചെറുവത്തൂര്‍, മടക്കരയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പ്രകടനം നടത്തുകയായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അക്രമം ഉണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെ അക്രമികള്‍ ചിതറിയോടി. ചെറുവത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം മടക്കരയില്‍ എത്തിയപ്പോള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഒരു സംഘം ഇരുമ്പുവടി, മരവടി, ചങ്ങല എന്നിവ ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നുവെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകനായ രമേശനു ഗുരുതരമായി പരിക്കേല്‍ക്കുകയും അലന്‍, ജനേഷ്, അര്‍ജുന്‍, രജിത, അക്ഷയ്, ആദര്‍ശ് എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇര്‍ഫാന്‍ അങ്ങാടി, സജീദ്, മനാഫ്, ഫൈസല്‍ അബ്ദുള്ള, ദില്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page