കാസർകോട്: കണിയൂർ ജയന്തി അമ്മ (85) അന്തരിച്ചു. കാസർകോട് ടൗണിലെ ശ്രീറാം റോഡിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നസൗത്ത് ഇന്ത്യ ഓട്ടോ സർവീസ് സ്ഥാപനത്തിൻ്റെ ഉടമയും അണങ്കൂരിലെ കണിയൂർ എൻ്റർപ്രൈസസിൻ്റെ സ്ഥാപകനും ആയിരുന്ന പരേതനായ കണിയൂർ ഗോവിന്ദ ഭട്ടിൻ്റെ ഭാര്യയാണ്. ഇന്ന്, (തിങ്കളാഴ്ച ) പുലർച്ചെ വിദ്യാനഗർ ചിന്മയ കോളനിയിലെ ശ്രീരക്ഷ നിവാസിലായിരുന്നു അന്ത്യം.
മക്കൾ: കണിയൂർ മഹേഷ് ഭട്ട് , ഡോക്ടർ ആശ ബി എം ഭട്ട് (ഡെൻ്റൽ സർജൻ , വിദ്യാനഗർ),
ഉഷ ആർ കെ ഭട്ട്, കാര്യാഡ്(മംഗളൂരു), മരുമക്കൾ: വിജയലക്ഷ്മി എം ഭട്ട് (വിദ്യാനഗർ),
ബേത്ത മഹാബല ഭട്ട് (റിട്ട.സംസ്ഥാന സഹകരണ കാർഷിക ബേങ്ക്),കാര്യാഡ് രാധാകൃഷ്ണ ഭട്ട്, (വ്യവസായി മംഗളൂരു).നിര്യാണത്തിൽ
മുൻ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു, നഗരസഭ മുൻ കൗണ്‍സിലര്‍ സവിത ,
ബ്രാഹ്മണ സഭ കൺവീനർ ഡി ജയനാരായണ ,
കാസർകോട് ഹവ്യക വലയ ഭാരവാഹികൾ തുടങ്ങിനിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.







