ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യു ഡി എഫ് പ്രവർത്തകൻ മരിച്ചു

മലപ്പുറം: വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകൻ മരിച്ചു. മലപ്പുറം ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.
ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിച്ചു. ഗുരുതരമായ പരിക്കേറ്റ ഇർഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page