തിരഞ്ഞെടുപ്പുഫലം എട്ടര മണി മുതൽ അറിയാം; വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും

കാസർകോട്: സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആരു ഭരിക്കുമെന്ന് ഇന്നറിയാം. പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ രാവിലെ എട്ടര മണി മുതൽ അറിഞ്ഞു തുടങ്ങും. വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്കു വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാരംഭിക്കും.പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൻ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളിലെ വോട്ടെണ്ണൽ അതതു മുനിസിപ്പൽ സ്ഥാപനങ്ങളിലും ആണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ്. ജില്ലാ ആസൂത്രണ സമിതി ഹാളിലാണു ഇതു നടക്കുക. 18 ടേബിളുകളിൽ ഓരോ ടേബിളിൽ മൂന്നുപേർ വീതം മൊത്തം 54 ജീവനക്കാരെ കൗണ്ടിംഗ്, ടാബുലേഷൻ ചുമതലകൾക്കു നിയോഗിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ ആദ്യം എണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. വരണാധികാരിയുടെ ടേബിളിലാണ് പോസ്റ്റൽ ബാലറ്റ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം ജിഎച്ച്എസ്എസ് കുമ്പള യിലും കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കാസർകോട് ഗവ. കോളേജിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ ബോവിക്കാനം ബി എ ആർ എച് എസ് എസിലും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ ദുർഗ എച്ച്എസ്എസിലും, നീലേശ്വരം മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ രാജാസ് എച്ച്എസ്എസിലും ആണ് നടക്കുക. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണൽ പരപ്പ ജിഎച്ച്എസ്എസിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണൽ പടന്നക്കാട് നെഹ്‌റു കോളേജിലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ ഹോസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ആണ്. കാറടുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടണ്ണൽ കേന്ദ്രത്തിൽ 24 ടേബിളുകൾ ഉണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടണ്ണൽ കേന്ദ്രത്തിൽ 43 വും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 20 വും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 32 വും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 41 വും കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 44 വും ടേബിളുകളാണ് ഉള്ളത്. കാസർകോട് മുനിസിപ്പാലിറ്റിക്ക് 12 ടേബിളുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്ക് എട്ട് ടേബിളുകളും നീലേശ്വരം മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ അഞ്ചു ടേബിളുകളും ഉണ്ട്. ഒരു ടേബിളിൽ കുറഞ്ഞത് രണ്ട് ജീവനക്കാർ ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page