കാസർകോട്ട് പോളിംഗ് 74.89 ശതമാനം; ഏറ്റവും കൂടുതൽ നീലേശ്വരത്ത്

കാസർകോട്: കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ചു. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. വോട്ട് ചെയ്തവരിൽ ഏറ്റവും കൂടുതൽ വനിതകളാണ്. 45659933പേർ. 375959 പുരുഷന്മാരും വോട്ട് ചെയ്തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെൻ്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ 74.52 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു. ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തതു നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലാണ് . 80.36% കാറഡുക്ക ബ്ലോക്കിൽ 79.1 ശതമാനവും പരപ്പ ബ്ലോക്കിൽ 75.81 ശതമാനവും കാഞ്ഞങ്ങാട് ബ്ലോക്കിൽ 75.62 ശതമാനവും കാസർകോട് ബ്ലോക്കിൽ 71.78 ശതമാനവും മഞ്ചേശ്വരം ബ്ലോക്കിൽ 71. 46% പേരും വോട്ട് ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ അവസാന വോട്ടിംഗ് നില രാവിലെ വെളിപ്പെടുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page