കാസർകോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസർകോട്: കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ചെർക്കള സ്വദേശി അബ്ദുള്ള ഓടിച്ച മാരുതി സെൻ കാറിനാണ് തീ പിടിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അബ്ദുള്ള. കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയിരുന്നു. റോഡിന്റെ നടുവിലുണ്ടായിരുന്ന കാറിനെ പിന്നീട് റോഡ് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥരായ രാജേഷ്, അഭിലാഷ്, മുഹമ്മദ് സിറാജുദ്ദീൻ, അരുണാ പി നായർ, ശ്രീജിഷ, അനന്തു, ഷൈജു എന്നിവരാണ് തീ അണക്കാൻ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page