തദ്ദേശ തെരഞ്ഞെടുപ്പ്; ഉച്ചയ്ക്ക് 12 വരെ കാസര്‍കോട് ജില്ലയില്‍ 43.46% പോളിങ്

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് 12 വരെ 43.46% വോട്ട് രേഖപ്പെടുത്തി. 483323 പേര്‍ വോട്ട് ചെയ്തു. 226333 പുരുഷ വോട്ടര്‍മാരും 256989 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും വോട്ടു രേഖപ്പെടുത്തി. ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കാഞ്ഞങ്ങാട് നഗരസഭയില്‍ 38.18 ശതമാനവും കാസര്‍കോട് 36.82% ശതമാനവും നിലേശ്വരത്ത് 45.76 ശതമാനവും വോട്ട് രേഖപ്പെടുത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 47.07 ശതമാനവും കാഞ്ഞങ്ങാട് 44.16 ശതമാനവും പരപ്പയില്‍ 44.19 ശതമാനവും കാസര്‍കോട് 39.94% ശതമാനവും കാറഡുക്കയില്‍ 43.73 ശതമാനവും മഞ്ചേശ്വരം 39.43 ശതമാനവും വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. നിരവധി ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയിരുന്നു. പല പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. എംപിയും എംഎല്‍എമാരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page