നവീകരണം തുടങ്ങി; കേരളത്തിലേക്കുള്ള 4 പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ആധുനിക എല്‍.എച്ച്.ബി കോച്ചുകള്‍
ചെന്നൈ: യാത്രക്കാരുടെ ദീര്‍ഘകാല പരാതികള്‍ പരിഹരിക്കുന്നതിന് തമിഴ് നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന നാല് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ നവീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ വെളിപ്പെടുത്തി. 2026 ഫെബ്രുവരി മുതല്‍, മോശം ടോയ്ലറ്റുകള്‍ക്കും തെറ്റായ ഫിറ്റിംഗുകള്‍ക്കും പേരുകേട്ട റോളിംഗ് സ്റ്റോക്കിന് പകരം എല്‍.എച്ച്.ബി കോച്ചുകള്‍ ഉപയോഗിച്ച് ട്രെയിനുകള്‍ നവീകരിക്കുമെന്ന് റെയില്‍വെ അറിയിച്ചു. യാത്രാ സാഹചര്യങ്ങള്‍ മോശമാണെന്നും സുരക്ഷിതമല്ലെന്നുമുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നവീകരണത്തിനുള്ള റെയില്‍വേയുടെ തീരുമാനം. തിരക്കേറിയ റൂട്ടുകളിലെല്ലാം മെച്ചപ്പെട്ട സുരക്ഷ, മികച്ച യാത്രാ നിലവാരം, മെച്ചപ്പെട്ട ഓണ്‍ബോര്‍ഡ് …