സിവില്‍ എഞ്ചിനീയറുടെ ഓഫീസില്‍ മയക്കുമരുന്ന് കച്ചവടം; കല്ലിങ്കാലില്‍ 4.8 ഗ്രാം മെത്താംഫിറ്റമിനുമായി യുവ എഞ്ചിനീയറടക്കം മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കല്ലിങ്കാലില്‍ മയക്കുമരുന്നുമായി യുവ എഞ്ചിനീയര്‍ അടക്കം മൂന്നുപേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ചട്ടഞ്ചാല്‍ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീന്‍ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയര്‍ പി.എം.ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.പി.ജനാര്‍ദ്ദനനും സംഘവും ബലം പ്രയോഗിച്ചാണ് മയക്കുമരുന്നു പ്രതികളെ അറസ്റ്റുചെയ്ത്. കല്ലിങ്കാലിലെ എഞ്ചിനീയറായ ഫൈസലിന്റെ പ്ലാന്‍ വരയ്ക്കുന്ന സ്ഥാപനത്തില്‍ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നും 4.813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിനും കലര്‍ന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.രാജേഷ്, വി.വി.ഷിജിത്ത് ശൈലേഷ് കുമാര്‍, സോനു സെബാസ്റ്റ്യന്‍, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ദിനേശന്‍ കുണ്ടത്തില്‍, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page