മൊഗ്രാൽ വലിയ നാങ്കി റോഡിൽ മുള്ളൻ പന്നി ശല്യം: 15 തെങ്ങിൻ തൈകൾ നശിപ്പിച്ചു

മൊഗ്രാൽ:പന്നിക്ക് പിന്നാലെ മുള്ളൻ പന്നിയും കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. മൊഗ്രാൽ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞിയുടെ പറമ്പിൽ 3 വർഷം മുമ്പ് നട്ടുപിടിപ്പിച്ച 15 തെങ്ങിൻ തൈകൾ കഴിഞ്ഞദിവസം രാത്രി മുള്ളൻ പന്നി നശിപ്പിച്ചു .

തെങ്ങിൻ തൈകളുടെ അടിവേരിളക്കി തൈകൾ മറിച്ചിട്ടാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ പന്നികളുടെ ആക്രമണമുണ്ടായി രുന്നു.വീട്ടുപറമ്പിലെ വാഴകളാണ് അന്ന് വ്യാപകമായി നശിപ്പിച്ചത്. അന്ന് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

കൃഷി ഇടങ്ങളിലെ വന്യമൃഗ ശല്യം തടയാൻ ഒരുപാട് പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കർഷകരുടെ സംരക്ഷണത്തിന് ഉപകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.കൃഷി നാശം തടയാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കെ മുഹമ്മദ് കുഞ്ഞി കുമ്പള കൃഷിഭവനിലും, വില്ലേജ് ഓഫീസിലും പരാതി നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page