പട്ടാപ്പകല്‍ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നി; ആക്രമണത്തില്‍ നിന്നും അധ്യാപകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പട്ടാപ്പകല്‍ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി സംസ്‌കൃത കോളേജില്‍ കഴിഞ്ഞ ദിവസമാണ് ഭയാനകമായ സംഭവം നടന്നത്. ആക്രമണത്തില്‍ നിന്ന് അധ്യാപകനായ മനോജ് കുമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളാരും ഈ സമയം പുറത്തില്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി.

തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് കോളേജ് കോംപൗണ്ടിനകത്ത് കാട്ടുപന്നി പ്രവേശിച്ചത്. ഈ സമയം അധ്യാപകനായ മനോജ് കുമാര്‍ ലൈബ്രറിയില്‍ നിന്നും ഓഫീസിലേക്ക് വരാന്തയിലൂടെ നടന്നു വരികയായിരുന്നു. അധ്യാപകനെ കണ്ടതോടെ പന്നി പാഞ്ഞടുത്തു. ഇത് കാണാനിടയായ അധ്യാപകന്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയതിനാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പന്നി ഇടിച്ചതാകട്ടെ ചുമരിലും. അപ്പോള്‍ തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബാലുശ്ശേരി ടൗണിനോട് ചേര്‍ന്നാണ് സംസ്‌കൃത കോളേജ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പരിസരമാകെ കാടുപിടിച്ച നിലയിലാണെന്നും ഇവിടെ മൃഗങ്ങള്‍ താവളമാക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page