തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി. ഇതേതുടര്‍ന്ന് വഞ്ചിയൂരില്‍ സംഘര്‍ഷം ഉടലെടുത്തു. ബൂത്ത് ഒന്നില്‍ സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ്. റീ പോളിംഗ് വേണമെന്നാണ് ആവശ്യം.
വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നും അത് കള്ളവോട്ടാണെന്നുമാണ് ബിജെപിയുടെ ആരോപണം. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും സിപിഎം അനുകൂലികളെ ഉള്‍പ്പെടുത്തി എന്നുമുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു.







