അമ്മ വിളിച്ചാല്‍ ഉണരുന്നില്ലെന്ന് കുട്ടികള്‍ അയല്‍ക്കാരോട്; അകത്ത് നോക്കിയപ്പോള്‍ യുവതി കിടക്കയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

തൃശൂര്‍: യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍(35) ആണ് മരിച്ചത്. മണലൂര്‍ ഗവ.ഐടിഐ റോഡിലെ വാടകവീട്ടില്‍ ഞായറാഴ്ച രാവിലെയാണ് കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്.
കുട്ടികള്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മാതാവ് എഴുന്നേറ്റിരുന്നില്ല. അടുത്തവീട്ടില്‍ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി നോക്കിയപ്പോഴാണ് മരിച്ചെന്ന് വ്യക്തമായത്. രണ്ടാംഭര്‍ത്താവ് സലീഷിനെ കാണാതായിരുന്നു. സലീഷിനെ പലതവണ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തിരുന്ന നിഷ 2 ദിവസമായി അവധിയിലായിരുന്നു. ചാലക്കുടി സ്വദേശിനിയായ നിഷയുടെ ആദ്യഭര്‍ത്താവ് അസുഖം മൂലം മരിച്ചിരുന്നു. ആദ്യഭര്‍ത്താവിലുള്ള മക്കള്‍ക്കൊപ്പമാണ് താമസം. രണ്ടാംഭര്‍ത്താവായ സലീഷ് യുവതിയെ മര്‍ദിക്കാറുണ്ടെന്നും പൊലീസില്‍ നേരത്തേ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. മക്കള്‍: വൈഗ, വേദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page