മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി; പിന്നാലെ യുവാവിന്റെ ഭീഷണി; പിന്നീട് സംഭവിച്ചത്

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി യുവാവിന്റെ ഭീഷണി. ചെറിയഴീക്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ ഭീഷണി മുഴക്കിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് പട്രോളിംഗ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ട് പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായ പൊലീസുകാര്‍ ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചു വരുത്തി വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page