വീടിന്റെ പടിയില്‍ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിന്റെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയപ്പോള്‍ കടിയേല്‍ക്കുകയിരുന്നു. വീട്ടുകാര്‍ ഉടന്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോകവെ രാത്രി മരിച്ചു. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്. സംസ്‌കാരം ശനിയാഴ്ച രാവിലെ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page