തുടര്‍ഭരണം വേണോയെന്ന് ജനം തീരുമാനിക്കും: മുഖ്യമന്ത്രി പിണറായി

എറണാകുളം: സംസ്ഥാനത്ത് തുടര്‍ ഭരണം വേണോയെന്ന് ജനം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നത്. അത് ജനം തള്ളിക്കളയുമെന്ന് തോന്നുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗകേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ കേരള പൊലീസ് കണ്ടെത്തുക തന്നെ ചെയ്യും. ആരൊക്കെ സഹായിച്ചാലും, എവിടെ പോയി ഒളിച്ചാലും പ്രതിയെ പിടികൂടും.
രാഹുല്‍ പൊതു പ്രവര്‍ത്തന രംഗത്തു നിന്നു മാറ്റി നിര്‍ത്തപ്പെടേണ്ട ആളാണ് -മുഖ്യമന്ത്രി പറഞ്ഞു. തെറ്റുചെയ്തവരെ സി പി എം സംരക്ഷിക്കില്ല. പത്മകുമാറിനെതിരെയുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച നോട്ടീസ് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നോട്ടീസ് അയച്ചത്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page