കാസർകോട്: അസുഖ ബാധിതനായി ചികിൽസയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ മരിച്ചു. കാസർകോട് ഏ.ആർ.ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡ്രൈവർ കെ. സുകേശൻ( 54 )ആണ് മരിച്ചത്. കാങ്കോൽ കുണ്ടയംകൊവ്വൽ സ്വദേശിയാണ്. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിൽ പൊതു ദർശനം. സംസ്കാരം ഉച്ചയ്ക്ക് 12ന് സമുദായ ശ്മശാനത്തിൽ. കാങ്കോൽകുണ്ടയം കൊവ്വലിലെ പരേതനയ തൈവളപ്പിൽ ചന്ത കുഞ്ഞിയുടെയും കുണ്ടത്തിൽ ശാരദയുടെ മകനാണ്. ഭാര്യ: സുമജ (കണ്ടങ്കാളി). മക്കൾ: ശ്രയ (സെൻട്രൽ യുണിവേഴ്സിറ്റി വിദ്യാർത്ഥി), ശ്രാവൺ( വിദ്യർത്ഥി, ജി. എച്ച്. എസ് കരിവെള്ളൂർ). സഹോദരി : കെ.ശ്രീജ.







