അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനു ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി അധ്യാപക സർവീസ്‌ സംഘടന സമരസമിതി ഐക്യദാർഢ്യ പ്രകടനവും ധർണയും നടത്തി. കാഞ്ഞങ്ങാട് നടന്ന പരിപാടി എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു . ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണകുമാർ, എ കെ എസ് ടി യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, വിനയൻ കല്ലത്ത്, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ പ്രീത ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എസ് എൻ പ്രമോദ് , എ കെ എസ് ടി യു ജില്ലാ സെക്രട്ടറി
ടി എ അജയകുമാർ പ്രസംഗിച്ചു ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ജി സുരേഷ് ബാബു, എം ടി രാജീവൻ,
എ ആമിന, വിനോജ് വിശ്വൻ ,
ടി റിജേഷ്,ഓ പ്രതീഷ് നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page