ഉളിയത്തടുക്കയില്‍ നിന്നു ടൊയോട്ട കാര്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ വാഹന കവര്‍ച്ചക്കാരന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; പിടിയിലായത് കാര്‍ പൊളിച്ച് വില്‍ക്കാന്‍ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍

കാസര്‍കോട്: ഉളിയത്തടുക്ക, ഇസത്ത് നഗറിലെ വീട്ടു മുറ്റത്തു നിന്നു 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാര്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശിയും കളനാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ റംസാന്‍ സുല്‍ത്താന്‍ ബഷീര്‍ (25)തളങ്കര, തെരുവത്ത് സ്വദേശിയും മേല്‍പ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ടി എച്ച് ഹംനാസ് (24) പാലക്കാട്, മണ്ണാര്‍ക്കാട്, പുതുക്കുളത്തെ പി അസറുദ്ദീന്‍ (25) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്.
ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിരുന്ന കാര്‍ ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് കവര്‍ച്ച പോയത്. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാര്‍ പാലക്കാട് ഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസിന്റെ സഹായത്തോടെ കാര്‍ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട അസറുദ്ദീനെ ഓടിച്ചിട്ടാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ഒരു കേന്ദ്രത്തിലെത്തിച്ച് പൊളിച്ച് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അസറുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. ഇയാളില്‍ നിന്നാണ് കാര്‍ മോഷ്ടിച്ച് മണ്ണാര്‍ക്കാട് എത്തിച്ചത് റംസാനും ഹംനാസും ആണെന്ന വിവരം പൊലീസിനു വിവരം ലഭിച്ചത്. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ സഫ്‌വാന്‍ കെ പി, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page