അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം അടിച്ചുമാറ്റി പണയംവെച്ചു, വില കൂടിയതോടെ വിറ്റു; യുവതിയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അടുത്തബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവിലെ ചേരന്‍ ഹൗസിലെ പി.സി. ഷനൂപി(42)നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പാപ്പിനിശ്ശേരിയിലെ സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണ് സഹോദരീ ഭര്‍ത്താവായ ഷനൂപ് കവര്‍ന്നത്. രണ്ടേകാല്‍ പവനോളം തൂക്കംവരുന്ന ചെയിന്‍, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ ആഗസ്തിലാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്ന് അരപ്പവന്‍ ആദ്യം ബാങ്കില്‍ പണയം വച്ചു. സ്വര്‍ണത്തിന് വില വര്‍ധിച്ചപ്പോള്‍ അതെടുത്ത് മറിച്ചുവിറ്റു. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എസ്ഐമാരായ ഭാസ്‌കരന്‍ നായര്‍, അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page