മുന്നാട് പറയംപള്ളത്ത് റെയ്ഡ്; പൊലീസിനെ കണ്ട് അങ്കക്കോഴി കാട്ടിലേയ്ക്ക് പറന്നുപോയി, പാക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, പറയംപള്ളത്തെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടുപേര്‍ അറസ്റ്റില്‍. പനയാല്‍, പാക്കം, വെളുത്തോളി ഹൗസിലെ കെ ശശിധരന്‍ (63), മുന്നാട്, കൊട്ടോടി, പുലിക്കോടന്‍ ഹൗസിലെ കെ വി കൃഷ്ണന്‍ (54) എന്നിവരെയാണ് ബേഡകം എസ് ഐ വി കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പൂക്കുന്നത്ത് പാറ- പറയംപ്പള്ളം റോഡരുകിലെ കല്ലുവെട്ടു കുഴിയില്‍ കോഴി അങ്കം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് ബേഡകം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്തു ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും കൃഷ്ണനും ശശിധരനും പൊലീസിന്റെ പിടിയിലായി. അങ്കക്കോഴിയേയും 2080 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കത്തിനു കൊണ്ടുവന്ന മറ്റൊരു കോഴി ബഹളത്തിനിടയില്‍ സമീപത്തെ കാട്ടിലേയ്ക്ക് പറന്നു പോയതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page