നടി സാമന്തയും ചലച്ചിത്ര നിര്‍മ്മാതാവ് രാജ് നിഡിമോരുവും വിവാഹിതരായി

കോയമ്പത്തൂര്‍: തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിര്‍മ്മാതാവ് രാജ് നിഡി മോരുവും വിവാഹിതരായി. ഇന്ന് (തിങ്കളാഴ്ച) രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ 30 പേര്‍ മാത്രമാണ് സംബന്ധിച്ചത്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതും പതിവായിരുന്നു. ഫാമിലി മാന്‍ സീരിസില്‍ അഭിനയിക്കുന്നതിനിടയിലാണ് രാജും സാമന്തയും പ്രണയത്തിലായത്. നടന്‍ നാഗചൈതന്യയുമായി ആയിരുന്നു സാമന്തയുടെ ആദ്യ വിവാഹം. 2021ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. രാജ് നിഡിമോരുവിന്റെയും രണ്ടാം വിവാഹമാണ്. ശ്യാമാലിദേയെ ആയിരുന്നു ആദ്യ പങ്കാളി. 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പൊലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി; 14.37 ഗ്രാം എംഡിഎംഎയുമായി ഉദിനൂര്‍ സ്വദേശി കളനാട്ട് അറസ്റ്റില്‍, പ്രതിയുടെ കാസര്‍കോട്ടെ റൂമില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തി
Scroll to top

You cannot copy content of this page