ബിഎല്‍ഒമാര്‍ക്ക് ആശ്വാസം, എസ്.ഐ.ആറിന്റെ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരാഴ്ച നീട്ടി

തിരുവനന്തപുരം: എസ്.ഐ.ആറിന്റെ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.ഐ.ആറിന്റെ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരാഴ്ച നീട്ടി. ഇതോടെ എനുമറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഡിസംബര്‍ 16നാവും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 14ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടിയത് ബിഎല്‍ഒമാര്‍ക്കടക്കം ആശ്വാസമാകും. സമയമില്ലാത്തതിനാല്‍ ഫോം വിതരണവും ഡിജിറ്റലൈസേഷന്‍ നടപടികളുമടക്കം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബിഎല്‍ഒമാര്‍ സമ്മര്‍ദത്തിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page