തളിപ്പറമ്പ്: ടിപ്പര്‍ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുഴലി തോളൂര്‍ സ്വദേശി അജുല്‍ രവീന്ദ്രന്‍ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെ കൂനത്തായിരുന്നു അപകടം. കുറുമാത്തൂരില്‍ വന്ന് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു അജുല്‍. എതിരെ വന്ന പാപ്പിനിശേരി ഭാഗത്തേക്ക് ലോഡ് കയറ്റി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജുലിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. എം.പി.പി.രവീന്ദ്രന്‍-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരന്‍: മിജുല്‍ രവീന്ദ്രന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തില്‍.







