പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്; 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാര്‍ഥി

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സ്ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, കാറമേലിനെ വി.കെ നിഷാദ് എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷിച്ചത്. കുറ്റക്കാര്‍ 10 വര്‍ഷം തടവും അനുഭവിച്ചാല്‍ മതിയാവും. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാണ് ശിക്ഷാവിധി തടസമാകും. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേസില്‍ പ്രതികളായ എ. മിഥുന്‍, കെ.വി. കൃപേഷ് എന്നിവരെ കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page