മുന്നാട്, മയിലാടിയില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ബേഡകം, മുന്നാട്, മയിലായിടിയിലെ എച്ച് കൃഷ്ണന്‍ (71) ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ശനിയാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണനെ ഹാളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരം അഞ്ചരമണിയോടെ മരണപ്പെട്ടു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: സുമതി, സുജ, മരുമക്കള്‍: നാരായണന്‍, പ്രഭാകരന്‍. സഹോദരങ്ങള്‍: അമ്പാടി, അനന്തന്‍, കമല, ലിങ്ക, പരേതരായ നീതു, കണ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page