പഴയ ചൂരിയില്‍ മുന്‍ പ്രവാസി കാര്‍ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുന്‍ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ കേളുഗുഡ്ഡ റോഡ് പഴയ ചൂരിയിലെ എന്‍. നസീര്‍ അഹമ്മദി(59)നെ വീട്ടിനു സമീപത്തെ കാര്‍ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഓട്ടോ ഓടിച്ചു വരികയായിരുന്നു. അസുഖം കാരണം ഒന്നരവര്‍ഷമായി ജോലിക്ക് പോയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. ബേക്കല്‍, മലാംകുന്ന് സ്വദേശിയാണ് നസീര്‍ അഹമ്മദ്.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ അബ്ദുല്‍ റസാഖ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: നൗസില്‍ (ഗള്‍ഫ്), നസീന. മരുമകന്‍: സാഹിദ്. സഹോദരങ്ങള്‍: സിറാജ്, ഷബീര്‍, സമീര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page