കാസര്‍കോട് ഡിസിസി ഓഫീസിലെ കയ്യാങ്കളി; അന്വേഷിക്കാന്‍ രണ്ടംഗസമിതി, റിപ്പോര്‍ട്ടിന് ശേഷം നേതാക്കള്‍ക്കെതിരെ നടപടി

കാസര്‍കോട്: വിദ്യാനഗര്‍ ഡിസിസി ഓഫീസിലെ കയ്യാങ്കളി അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഈ സമിതി അഞ്ചുദിവസത്തിനകം ഡിസിസിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും റിപ്പോര്‍ട്ട് പ്രകാരം നേതാക്കള്‍ക്കെതിരെ നടപടി വരുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്വാന്‍ കുന്നിലിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കത്തെതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഡിസിസി ഓഫീസില്‍ ഏറ്റുമുട്ടിയത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലും കര്‍ഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഈ അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കള്‍ ഏറ്റുമുട്ടിയത്. ജയിംസ് നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജയിംസ് പന്തമാക്കലും സംഘവും വീണ്ടും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരുന്നു. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിംസും സംഘവും ആവശ്യപ്പെട്ട ഏഴു സീറ്റിന് പകരം രണ്ടാക്കി കുറച്ച ഡിസിസി നേതൃത്വ തീരുമാനമാണ് വ്യാഴാഴ്ച അടിപിടിയില്‍ കലാശിച്ചതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page