മുളിയാറില്‍ അച്ഛനും മകളും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍

കാസര്‍കോട്: യു.ഡി.എഫിനു വേണ്ടി അങ്കം കുറിക്കാന്‍ അച്ഛനും മകളും രംഗത്ത്. രമേശന്‍ മുതലപ്പാറയും മകള്‍ രഞ്ജിതയും മുസ്ലീംലീഗ് സീറ്റിലാണ് മല്‍സരിക്കുന്നത്. മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ബോവിക്കാനം 13ാം വാര്‍ഡില്‍ നിന്നാണ് രമേശന്‍ മുതലപ്പാറ ജനവിധി തേടാനൊരുങ്ങുന്നത്. മകള്‍ രഞ്ജിത
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ വനിത സംവരണ ഡിവിഷനായ മുളിയാറിലും മല്‍സരിക്കും.
ദലിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായ രമേശന്‍ ഇത് രണ്ടാം തവണയാണ് മുളിയാര്‍ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബാലനടുക്കം വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാട്ടിപ്പള്ളം സ്വദേശി പ്രസാദിന്റെ ഭാര്യയായ രഞ്ജിതയുടെ കന്നിയങ്കമാണ്. ഇരുവരും ശനിയാഴ്ച പ്രചാരണത്തിന് തുടക്കം കുറിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page