കുറ്റിക്കോലില്‍ വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു

കാസര്‍കോട്: ആസിഡ് അകത്തു ചെന്ന് വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍, വെള്ളാലയിലെ എ കൃഷ്ണന്‍ നായരുടെ ഭാര്യ കാര്‍ത്യായനിയമ്മ (65)യാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മക്കള്‍: ബിന്ദു, സേതു, വിനീത. മരുമക്കള്‍: കുഞ്ഞമ്പു, സുനില, അനന്തന്‍. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, കമലാക്ഷിയമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page