കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഛത്തീസ്ഗഢ് സ്വദേശി മരിച്ചു

കണ്ണൂര്‍: നടുവിലില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാല്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിലാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. കുഴല്‍ക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്നു ലോറിയിലുള്ളവര്‍. ഛത്തീസ്ഗഢ് സ്വദേശികളായ എട്ട് പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ശേഷം മരത്തില്‍ തട്ടിയാണ് നിന്നത്. ലോറിക്കകത്ത് മുന്‍ വശത്തെ കാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികള്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ ലോറിയുടെ അടിയിലേക്ക് പോയിരുന്നു. നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്‌സുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. എന്നാല്‍, ഒരാളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് അടിയില്‍ അകപ്പെട്ട ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page