സ്‌കൂട്ടറും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം; പരീക്ഷയെഴുതാന്‍ പുറപ്പെട്ട കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് സ്‌കൂട്ടറില്‍ ടെമ്പോ വാനിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ വഫ ഫാത്തിമ(20) ആണ് മരിച്ചത്. ബുധനാഴ്ച
രാവിലെ 9.30 തോടെയാണ് അപകടം നടന്നത്. പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫ ഫാത്തിമയുടെ സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന ടെമ്പോ മിനിവാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വഫ ഫാത്തിമ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ വഫയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിനിവാനിന്റെ അമിതവേഗതയും മറ്റ് ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page