ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും; അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാല്‍ ഭീഷണിയും വീട് കയറി ആക്രമണവും, വീട്ടമ്മമാരെ ബ്ലാക്ക് മെയില്‍ ചെയ്ത സംഗീത അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വീടുകയറി ആക്രമണം, വീട്ടുകാര്‍ക്കുനേരേ വധഭീഷണി എന്നിവ നടത്തി ഒളിവില്‍പോയ സംഗീതാധ്യാപകന്‍ പിടിയില്‍. വളാഞ്ചേരി കണ്ടംപറമ്പില്‍ ശിവനെ(40)യാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടില്‍ രാത്രിയോടെ അതിക്രമിച്ചുകയറിയ പ്രതി, വീടിന്റെ ജനല്‍ച്ചില്ലുതകര്‍ക്കുകയും കുടുംബാംഗങ്ങളെ
ആക്രമിക്കാന്‍ ശ്രമിക്കുകയും വീട്ടുകാരെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം നടന്നശേഷം പ്രതി ഒളിവില്‍ പോയി. സംഗീതാധ്യാപകനായ
പ്രതി ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളും വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുമായിരുന്നൂവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവരുടെ ഫോണ്‍നമ്പര്‍ കൈക്കാലാക്കി ചാറ്റിങ് തുടങ്ങും. അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാല്‍ നേരത്തെ നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വീട്ടുകാരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതാണ് രീതി. വഴങ്ങാതിരുന്നാല്‍ വീടുകളില്‍കയറി അതിക്രമം നടത്തും. പുനലൂരിലും സമാനമായ കേസുണ്ട്. തിരുവനന്തപുരത്ത് മോഷണക്കേസുമുണ്ട്.
കോട്ടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ ദീപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page