കാസര്‍കോട്: ഇടതുമുന്നണിയുടെ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ മുന്നണി ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രകടനമായി കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയുക്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ സാബുഎബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പത്രികാ സമര്‍പ്പണം. സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍, സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു, മുന്നണി നേതാക്കളായ കെപി സതീഷ്ചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍ മറ്റു ഘടക കക്ഷി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടമായി എത്തിയാണ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. 18 അംഗ ജില്ലാപഞ്ചായത്തില്‍ 10 ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ നമല്‍സരിക്കും. ഘടക കക്ഷികള്‍ മല്‍സരിക്കാത്ത ഡിവിഷനിലും സിപിഎം മല്‍സരിക്കും. സിപിഐ മൂന്നു ഡിവിഷനിലും ഐന്‍എല്‍ രണ്ടു ഡിവിഷനിലും ജെ.ഡി.എസ്, കേരള കോണ്‍ഗ്രസ്, എന്‍സിപിഎസ് ഒരോ ഡിവിഷനിലും മല്‍സരിക്കും. അതേസമയം സീറ്റ് വിഭജനത്തില്‍ എന്‍സിപിഎസ് ഇടഞ്ഞു നില്‍ക്കുകയാണെന്നും സൂചനയുണ്ട്. 14 സ്ഥാനാര്‍ഥികളാണ് ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണിയില്‍ നിന്ന് ഇന്ന് പത്രിക നല്‍കിയത്. അവശേഷിച്ച സ്ഥാനാര്‍ഥികള്‍ അടുത്ത ദിവസങ്ങളില്‍ പത്രിക നല്‍കും. വലതുമുന്നണിയില്‍ മുസ്ലീംലീഗ് 9 ഡിവിഷനിലും കോണ്‍ഗ്രസ് 8 ഡിവിഷനിലും സിഎംപി ഒരു ഡിവിഷനിലും മല്‍സരിക്കുന്നുണ്ട്.







