‘ ചേട്ടന് കഴിക്കാന്‍ കൊടുത്തു, എനിക്ക് തന്നില്ല’: പരാതി പറഞ്ഞ നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മാതാവ് അറസ്റ്റില്‍

കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച മാതാവ് അറസ്റ്റില്‍. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്‌കൂളില്‍ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകര്‍ ചോദിച്ചപ്പോഴാണ് മാതാവില്‍ നിന്നുള്ള പീഡനത്തെ കുറിച്ച് കുട്ടി പറഞ്ഞത്. ചേട്ടന് ഭക്ഷണം കഴിക്കാന്‍ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് പരാതി പറഞ്ഞതിന് ചട്ടുകം ചൂടാക്കി പൊള്ളിച്ചുവെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് കുട്ടിക്ക് വൈദ്യസഹായം നല്‍കി. ഏറെനാളായി മാതാവ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംഭവം എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
എന്നാല്‍ അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് മാതാവിന്റെ മൊഴി. ഈ മാസം 15നും 16നും ചട്ടുകം ചൂടാക്കി പൊള്ളിച്ചു എന്നും വിവരമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page