കഞ്ചാവും സ്‌കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു

കണ്ണൂര്‍: എക്‌സൈസിനെ കണ്ട് കഞ്ചാവും സ്‌കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ യുവാവ് രക്ഷപ്പെട്ടു. തളിപ്പറമ്പ് ഏരിയത്തെ ഷമ്മാസ് (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് എടക്കോം, തെന്നം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീഷും സംഘവും. ഇതിനിടയില്‍ എത്തിയ ഷമ്മാസ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയില്‍ 204 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ഷമ്മാസിന്റെ വീട്ടിലും പരിശോധന നടത്തി.
എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഖലീല്‍, നികേഷ്, ഫെമിന്‍, ഗോവിന്ദന്‍, സി ഇ ഒ മാരായ സുജിത, വിനീത് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page