കരിവെള്ളൂര്‍: അബുദാബിയില്‍ കപ്പല്‍യാത്രക്കിടെ മരിച്ച മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കരിവെള്ളൂര്‍ പെരളത്തെ സി സജീവ്കുമാറിന്റെ (50) മൃതദേഹം ശനിയാഴ്ച നാട്ടില്‍ എത്തിക്കും. രാവിലെ 9 മണിക്ക് പെരളം വായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30 ഓടെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 10 മണിക്ക് പെരളം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
പരേതനായ പയ്യന്‍ വീട്ടില്‍ പത്മനാഭന്‍ നമ്പ്യാരുടെയും ചമ്മഞ്ചേരി രുഗ്മിണിയുടെയും മകനാണ്. ഭാര്യ: പി.പ്രസീത(അധ്യാപിക ജിയുപി സ്‌കൂള്‍ അജാനൂര്‍). മക്കള്‍: ആരാധ്യ സജീവ് (വിദ്യാര്‍ഥി എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കരിവെള്ളൂര്‍), ദേവാന്‍സ് സജീവ് (വിദ്യാര്‍ഥി, അന്നൂര്‍ യുപിസ്‌കൂള്‍). സഹോദരങ്ങള്‍: രഞ്ജിനി, ഗണേശന്‍, രഞ്ജിത്ത്.







