സി പി എം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നു

പത്തനംതിട്ട: പന്തളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹരിയുടെ ഭാര്യ ഇടതു സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. പാര്‍ട്ടിയും മുന്നണിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് സജീവമായതിനു പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നത്. ഹരിക്കും കുടുംബത്തിനും പത്തനംതിട്ട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ബി ജെ പി അംഗത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page