‘നഗ്‌ന ചിത്രം അയക്ക്, സിനിമയില്‍ ചാന്‍സ് തരാം’; വ്യാജ സംവിധായകന്‍ കുടുങ്ങി, പിടിയിലായത് കാസര്‍കോട് കാട്ടിപ്പളളം സ്വദേശി

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് കാട്ടിപ്പളളം നാരായണീയം വീട്ടില്‍ ഷിബി(29)നെ ആണ് ബേപ്പൂര്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്. ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട്, താന്‍ സിനിമ സംവിധായകനാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോണ്‍ വിളിച്ചും വാട്‌സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബേപ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അംഗജന്‍, സിപിഒ സരുണ്‍, ഫറോക്ക് എസിപി സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അരുണ്‍, എസ്സിപിഒ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page