ജഡ്ജിക്കെതിരെ നിരന്തരം സന്ദേശം അയക്കല്‍, ഭീഷണി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ഉപഭോക്തൃ കോടതി ജഡ്ജിക്കെതിരെ നിരന്തരം സന്ദേശം അയക്കുകയും വെല്ലുവിളിക്കുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പട്ടാന്നൂര്‍ സ്വദേശി ജിബിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്.
കണ്‍സ്യൂമര്‍ കോടതി ജഡ്ജിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page