നെതര്‍ലാന്റ് വിസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 7 ലക്ഷം തട്ടി; നീലേശ്വരം സ്വദേശി അറസ്റ്റില്‍, പ്രതി പിടിയിലായത് ബംഗ്ളൂരു വിമാനത്താവളത്തില്‍

കാസര്‍കോട്: നെതര്‍ലാന്റിലേക്ക് വിസ നല്‍കാമെന്നു വിശ്വസിപ്പിച്ച് യുവാവില്‍ നിന്നു ഏഴു ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. നീലേശ്വരം, ചിറപ്പുറം പാലക്കാട്ട് കൃഷ്ണ ഹൗസിലെ ഉല്ലാസി(40)നെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് കഴിയുകയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന വഴി ബംഗ്‌ളൂരു വിമാനത്താവളത്തില്‍ വച്ചാണ് യുവാവ് അറസ്റ്റിലായത്. വെസ്റ്റ് എളേരി, മങ്കത്തെ സജീവ(47)ന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.
2023 സെപ്തംബര്‍ 23നും 2025 സെപ്തംബര്‍ 10നും ഇടയിലാണ് പണം തട്ടിയതെന്നു ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ നിരവധി പേരില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചതായി പരാതിയുണ്ട്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page