തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടര്‍ന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവ് ഫെര്‍ണാണ്ടസാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലാണ് പ്രതി പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് രാജീവെന്ന് പൊലീസ് പറയുന്നു. സിസിടിവി അടക്കം പരിശോധിച്ച് പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page