ജിമ്മില്‍ പോയി നടന്നുവരികയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു

തൊടുപുഴ: കാറിടിച്ച് 17 കാരന് ദാരുണാന്ത്യം. ഇളംദേശം സ്വദേശി വട്ടവനാപ്പറമ്പില്‍ ലിജോ ജോയി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയടെയാണ് അപകടം. ലിജോ ജോയി ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മുന്നില്‍ പോയ ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ലിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജോയിയുടെയും ലൗലിയുടെയും മകനാണ്. സഹോദരന്‍: ലിന്‍ജോ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page