നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുക്കാറിലെ ടിക്കി അമ്മി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കേരളത്തിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുക്കാറിലെ ടിക്കി അമ്മി എന്ന മുഹമ്മദ് അമീർ(38) കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞുവീണ അമീറിനെ കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സന്ധ്യയോടെ മരണപ്പെട്ടു. മൃതദേഹം രാത്രി സഹോദരന്റെ അടുക്ക ബൈദലയിലെ വീട്ടിലേക്ക് കൊണ്ടുവരും. മോഷണം, വീടാക്രമണം, തട്ടിക്കൊണ്ടുപോകൽ, തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടൽ, മയക്കുമരുന്ന് കടത്ത്, മദ്യക്കടത്ത്, വധശ്രമം ഉൾപ്പെടെ കുമ്പളയിൽ 10 കേസുകളിലും മഞ്ചേശ്വരത്ത് നാലും കാസർകോട് രണ്ടും കേസുകളിൽ പ്രതിയായിരുന്നു അമീർ. ഷെയ്ക്ക് അലിയുടെയും ബീഫാത്തിമയുടെയും മകനാണ്. ബുഷറയാണ് ഭാര്യ. നാലു മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page