ബംഗ്‌ളൂരു: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയെ കാമുകന്‍ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ബംഗ്‌ളൂരു, ഡി ജെ ഹള്ളിയില്‍ താമസക്കാരിയായ രേണുക (35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ കുട്ടി (42)യെ കെ ജി ഹള്ളി പൊലീസ് അറസ്റ്റു ചെയ്തു. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കുട്ടിയും ഭാര്യയും മക്കളുമോടൊപ്പം ഡി ജെ ഹള്ളിയിലാണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ രേണുകയെ പരിചയപ്പെട്ടത്. അപ്പാര്‍ട്ടുമെന്റുകളില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു രേണുക.
ഇവരുമായി പരിചയപ്പെട്ട കുട്ടി പിന്നീട് പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കണമെന്ന് രേണുക പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. ഭാര്യയും മക്കളും ഉള്ളതിനാല്‍ അതു സാധ്യമല്ലെന്നു കുട്ടിയും നിലപാടെടുത്തു. എന്നാല്‍ കല്യാണം എന്ന ആവശ്യത്തില്‍ നിന്നു പിന്മാറാന്‍ രേണുക തയ്യാറായില്ല. ഇതോടെയാണ് രേണുകയെ കൊലപ്പെടുത്താന്‍ കുട്ടി തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന രേണുകയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുകയായിരുന്നു. ഇതിനിടയില്‍ വഴക്ക് മൂര്‍ച്ഛിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രേണുകയെ കുത്തിക്കൊല്ലുകയായിരുന്നുവത്രെ. രേണുകയുടെ ശരീരത്തില്‍ 20ല്‍ ഏറെ മുറിവുകള്‍ ഉള്ളതായി ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.







